നേത്രദാന പക്ഷാചരണം ജില്ലാതല സമാപനം
1591732
Monday, September 15, 2025 3:43 AM IST
പത്തനംതിട്ട: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനവും മെഗാ നേത്രപരിശോധനാ ക്യാമ്പും കോന്നി പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആർ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി മുഖ്യപ്രഭാഷണവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതകുമാരി വിഷയാവതരണവും നടത്തി.
ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഐപ്പ് ജോസഫ് നേത്രദാന സമ്മതപത്രം സ്വീകരിച്ചു. ജെസിഐ കോന്നി ചാപ്റ്റര്‍ പ്രസിഡന്റ് ഡെന്നീസ് മാത്യു അക്രിലിക് ബോര്‍ഡില്‍ തയാറാക്കിയ ബോധവത്കരണ ബോര്‍ഡുകള്‍ ആരോഗ്യ വകുപ്പിന് കൈമാറി. കോന്നി ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസീ മണിയമ്മ, കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ് കാലായിൽ,
കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ഡാനിയൽ, കോന്നി ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്. ശ്രീകുമാർ, ജില്ലാ ഓഫ്താല്‍മിക് സര്ജന് ഡോ. എൻ. വി. സിനി , കോന്നി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. സ്മിത ആന്‍ സാം,
ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ബിജു ഫ്രാന്‍സിസ്, ജില്ലാ ആശുപത്രി കോഴഞ്ചേരി ജൂണിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.മനോജ് കുമാര്‍, ജില്ലാ ഒഫ്താല്‍മിക് കോഓര്‍ഡിനേറ്റര്‍ കെ. അജിത, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. നേത്രദാനം നടത്തിയ പത്തനംതിട്ട എസ്എസ് കോട്ടജില്‍ എം.എൻ.സുകുമാരന്റെ ഭാര്യ ശശികല ആദരം ഏറ്റുവാങ്ങി.