വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധകരം: എഎച്ച്എസ്ടിഎ
1591726
Monday, September 15, 2025 3:38 AM IST
തിരുവല്ല: അധ്യാപകർ വിദ്യാഥികളുടെ അടികൊണ്ട് വീണാലും പ്രതികരിക്കരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ.
അധ്യാപകരെ ആക്രമിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി അധ്യാപക സമൂഹത്തോട് മാപ്പ് പറയണം. അധ്യാപകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ട വിദ്യാഭ്യാസമന്ത്രി, അധ്യാപകരിൽ ഭയപ്പാട് സൃഷ്ടിക്കുന്നതിന്റെ ഉദ്ദേശ്യം സംശയകരമാണ്.
നിരവധി വിഷയങ്ങളിൽ അധ്യാപകരെ ശത്രുപക്ഷത്ത് നിർത്തുന്ന നിലപാടുകളാണ് വകുപ്പുമന്ത്രി തുടർച്ചയായി സ്വീകരിക്കുന്നതെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. കുട്ടിയുടെ മർദ്ദനമേറ്റ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണം.
മാറിവരുന്ന സാമൂഹ്യ സാഹചര്യത്തിൽ വിദ്യാർഥി മർദ്ദനങ്ങളി ൽ നിന്നു കള്ളപരാതികളിൽ നിന്നു അധ്യാപകരെ സംരക്ഷിക്കാൻ അടിയന്തരമായി നിയമ നിർമാണം നടത്തണമെന്നും എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് പി. ചാന്ദിനി, പ്രിൻസിപ്പൽ ഫോറം കൺവീനർ ജയ മാത്യൂസ്, ജില്ലാ ട്രഷറർ വിനു ഗോപാൽ എന്നിവർ ആവശ്യപ്പെട്ടു.