മാര്‍ത്തോമ്മാ സ്കൂള്‍സ് റിട്ട. ടീച്ചേഴ്സ് പഠനസമ്മേളനം
1591723
Monday, September 15, 2025 3:38 AM IST
പത്തനംതിട്ട: അധ്യാപകര്‍ തങ്ങളുടെ ജീവിതം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവര്‍ക്ക് പ്രചോദനം സൃഷ്ടിക്കുന്നതാക്കി തീര്‍ക്കണമെന്ന് ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത.
മാര്‍ത്തോമ്മാ സ്കൂള്‍സ് റിട്ട. ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ സംസ്ഥാനതല പഠന സമ്മേളനം പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് വി.എം. മത്തായിയുടെ അധ്യക്ഷതയില്‍ മലയാള മനോരമ അസി.എഡിറ്റര്‍ ബോബി ഏബ്രഹാം ക്ലാസിന് നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറി സജി ജോൺ, ട്രഷറാര്‍ കെ.ജി.തോമസ്, വി.വി. മേരിക്കുട്ടി, എ.വി.ജോര്‍ജ്, എ.ടി.ജോൺ,
എന്‍.ടി.മാത്യു, ടെന്‍സ് ടി. ബേബി, സെനു തോമസ്, വാളകം ജോൺ, എം.ജെ. ജോസഫ്, എം. ചെറിയാൻ, പ്രഥമാധ്യാപകരായ മിനി തോമസ്, ജിജി മാത്യു സ്ക്കറിയ എന്നിവര്‍ പ്രസംഗിച്ചു.