പുനരൈക്യ വാര്‍ഷിക ആശംസാഗാനം പ്രകാശനം ചെയ്തു
1591722
Monday, September 15, 2025 3:38 AM IST
പത്തനംതിട്ട: പുനരൈക്യ വാര്‍ഷിക ആഘോഷങ്ങളുടെ ആശംസാഗാനം സിഡിയുടെ പ്രകാശനം ചീക്കനാല്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ നടന്നു. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ബഥനി സന്യാസസമൂഹം സുപ്പിരീയര്‍ ജനറാള്‍ ഫാ.വര്‍ഗീസ് കുറ്റിയില്‍ ഒഐസിക്കും ബഥനി സന്യാസിനി സമൂഹം പത്തനംതിട്ട പ്രൊവന്‍സ് മദര്‍ പ്രൊവിന്‍ഷ്യല്‍ ആഗ്നസറ്റ് എസ്ഐസിക്കും സിഡി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ആശാ റാണി രചിച്ച ഗാനങ്ങളാണ് ആശംസ സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫാ. വര്‍ഗീസ് തയ്യില്‍ സംഗീതം നല്കി. അഞ്ചു ജോസഫ്, അരുണ്‍കുമാര്‍ എന്നിവരാണ് പാടിയിത്.