റാ​ന്നി: യു​കെ​യി​ല്‍ ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ജോ​ലി ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത​ശേ​ഷം 50,000 രൂ​പ ത​ട്ടി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യെ റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ക​രി​ക്കു​റ്റി സ്വ​ദേ​ശി​നി​യെ ക​ബ​ളി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​ടു​ക്കി അ​ണ​ക്ക​ര രാ​ജാ​ക്ക​ണ്ടം വ​ണ്ട​ന്‍​മേ​ട് ക​ല്ല​ട വാ​ഴേ​പ്പ​റ​മ്പി​ല്‍ ജോ​മോ​ന്‍ ജോ​ണാ​ണ് (42) പി​ടി​യി​ലാ​യ​ത്.

2023 ഡി​സം​ബ​ര്‍ 22ന് ​യു​വ​തി​യു​ടെ കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​ര​ത്തു​ള്ള പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ല്‍നി​ന്നും ജോ​മോ​ന്‍റെ കൂ​ട്ടു​കാ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ മ​നു മോ​ഹ​ന്‍ മു​ഖേ​ന ഒ​ന്നാം പ്ര​തി​യു​ടെ റാ​ന്നി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം കൈ​പ്പ​റ്റി​യ​ത്.

റാ​ന്നി പാ​ല​ത്തി​ന​ടു​ത്താ​ണ് ജോ​മോ​ന്‍ ന​ട​ത്തു​ന്ന ഹോ​ളി ലാ​ന്‍​ഡ് ക​ണ്‍​സ​ള്‍​ട്ട​ന്‍​സി എ​ന്ന സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് യു​വ​തി​യി​ല്‍നി​ന്നു പ​ണം കൈ​പ്പ​റ്റി​യ​ത്. തു​ട​ര്‍​ന്ന് ജോ​ലി ത​ര​പ്പെ​ടു​ത്തിക്കൊ​ടു​ക്കു​ക​യോ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍​കു​ക​യോ ചെ​യ്തി​ല്ല എ​ന്നാ​ണ് പ​രാ​തി.

ഈ ​മാ​സം ര​ണ്ടി​ന് റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി യു​വ​തി വി​വ​രം പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, റാ​ന്നി പ​ഴ​വ​ങ്ങാ​ടി ബ്രാ​ഞ്ചി​ലുള്ള ജോ​മോ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ 2023 ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ലു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ​യും കെ​വൈസി ​സം​ബ​ന്ധി​ച്ച​തു​മാ​യ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചു.

ജോ​മോ​നെ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന റാ​ന്നി നെ​ല്ലി​ക്ക​മ​ണ്ണി​ലെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ല്‍, യു​കെ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ഏ​റെ​യും ന​ട​ത്തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി.

ഇ​യാ​ള്‍​ക്കെ​തി​രേ മ​റ്റൊ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ സ്റ്റേ​ഷ​നി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ല​ഭി​ക്കു​ന്നു​ണ്ട്.

ര​ണ്ടാ​മ​തെ​ടു​ത്ത കേ​സി​ല്‍ ബാ​ങ്ക് രേ​ഖ​ക​ള്‍ കി​ട്ടു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​താ​യും കി​ട്ടു​ന്ന മു​റ​യ്ക്ക് തു​ട​ര്‍​ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​ജി. വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. റാ​ന്നി ഡി​വൈ​എ​സ്പി ആ​ര്‍. ജ​യ​രാ​ജി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി​ബു ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ എ​എ​സ്​ഐ അ​ജു കെ. ​അ​ലി, എ​സ്‌​സി​പി ഒ​മാ​രാ​യ അ​ജാ​സ് ചാ​രു​വേ​ലി​ല്‍, ഗോ​കു​ല്‍ എ​ന്നി​വ​രാ​ണുള്ള​ത്.