ഗുരു നിത്യചൈതന്യയതി സ്മാരകം പത്തനംതിട്ടയിൽ വേണം: എംപി
1481563
Sunday, November 24, 2024 4:43 AM IST
പത്തനംതിട്ട: പത്തനംതിട്ടയുടെ ജന്മപുണ്യമായ ഗുരു നിത്യചൈതന്യയതിക്ക് അദ്ദേഹത്തിന്റെ ജീവിതത്തെ സാർഥതകമാക്കുന്ന സ്മാരകം ഉണ്ടാകണമെന്ന് ആന്റോ ആന്റണി എംപി. പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച യതി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രശസ്തരായ പത്ത് മനഃശാസ്ത്രജ്ഞരിൽ ഒരാളായി ലോകം അംഗീകരിച്ച യതിയുടെ നിരീക്ഷണങ്ങളോ സമീപനമോ പഠനവിഷയമാക്കാനും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തയാറാകാത്തത് അനീതിയാണെന്നും ആന്റോ ആന്റണി പറഞ്ഞു.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ പഴകുളം മധു അധ്യക്ഷത വഹിച്ചു.ഡോ ബിനുലാൽ വെട്ടൂർ, പ്രഫ, സീഷ് കൊച്ചുപറമ്പിൽ, പ്രഫ. മാലൂർ മുരളീധരൻ, ജി. രഘുനാഥ്, അരവിന്ദ് ഗോപാൽ, കെ. ജാസിംകുട്ടി, വിജയ് ഇന്ദുചൂഡൻ, രജനി പ്രദീപ്, അനിതാ വിനോദ്, സുഗത പ്രമോദ് എന്നിവർ പ്രസംഗിച്ചു.