ഗ്രാമീണസംസ്കാരം സംരക്ഷിക്കപ്പെടണം: ഗവര്‍ണര്‍ ശ്രീധരന്‍പിള്ള
1481856
Monday, November 25, 2024 4:00 AM IST
തെള്ളിയൂര്‍ക്കാവ്: തലമുറകള്‍ കൈമാറിവന്ന പൈതൃക ഗ്രാമീണ സംസ്കാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. തെള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രഭൂമിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഉപദേശക സമിതിയും സംയുക്തമായി നടത്തിവരുന്ന മേളയിലെ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്ഷികനന്മകള് തഴച്ചുവളരുന്ന തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭം ഓരോവര്‍ഷവും പുരോഗതിയുടെ പാതയിലാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ജേക്കബ്, മെംബര്‍മാരായ ശ്രീജാ ടി. നായര്‍, പി.എ. അനില്‍ കുമാര്‍, ദേവസ്വം ബോര്‍ഡ് മെംബര്‍മാരായ എ. അജികുമാര്‍, ജി. സുന്ദരേശന്,
സബ് ഗ്രുപ്പ് ഓഫീസര്‍ കെ. വന്ദന, ഉപദേശകസമിതി പ്രസിഡന്റ് പി.ജി. സതീഷ് കുമാര്‍, വൈസ് പ്രസിഡന്റ് പി.ജി. ജയന്, സെക്രട്ടറി അഖില്‍ എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ ഒന്നിനാണ് വാണിഭം സമാപിക്കുന്നത്.