മാലിന്യ സംസ്കരണം: ടാങ്കര്‍ ലോറികളുമായി സമരം ഇന്ന്
1481851
Monday, November 25, 2024 4:00 AM IST
പത്തനംതിട്ട: ജില്ലയില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, കാലി ടാങ്കര്‍ വാഹനങ്ങള്‍പോലും പിടിച്ചെടുക്കുന്ന പോലീസ് നടപടിയും ഉദ്യോഗസ്ഥപീഡനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാലിന്യ നിര്‍മാര്‍ജന തൊഴിലാളി യൂണിയന് ( ഐഎന്‍ടിയുസി ) ഇന്നു നഗരത്തില്‍ പ്രക്ഷോഭം നടത്തും.
രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍നിന്ന് ടാങ്കര്‍ ലോറി ജാഥ ആരംഭിക്കും. മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടക്കുന്ന ധര്‍ണ യൂണിയന് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യും.