ശാസ്ത്രോത്സവത്തിൽ ശ്രദ്ധ നേടി മൈക്രോ പ്ലാസ്റ്റിക് വിമുക്തി
1464954
Wednesday, October 30, 2024 4:39 AM IST
തിരുവല്ല: പുഴവെള്ളത്തിലും കിണർ വെള്ളത്തിലും അടങ്ങിയിട്ടുള്ള മൈക്രോ പ്ലാസ്റ്റിക് എങ്ങനെ നീക്കം ചെയ്യാമെന്നുള്ള മാതൃകാ രൂപത്തിന് ശാസ്ത്രോത്സവത്തിൽ പത്തു പോയിന്റോടെ ഒന്നാം സ്ഥാനം. കാവുംഭാഗം ഡിബിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനി എസ്. മൈഥിലി രാമൻ, ഒന്പതാം ക്ലാസിലെ അമൃതശ്രീ വി. പിള്ള എന്നിവർ ചേർന്നാണ് മാതൃക അവതരിപ്പിച്ചത്.
പുഴയോരങ്ങളിൽ പ്രധാന ഇടങ്ങളിൽ എല്ലാം ഇതിനായി പ്രത്യേക പ്ലാന്റുകൾ സ്ഥാപിക്കുന്നതിലൂടെ ഇതു തടയാൻ കഴിയുമെന്നാണു കുട്ടികളുടെ പ്രധാന നിർദേശം. ഇതിനുള്ള രാസ പദാർഥങ്ങൾ ഏതെല്ലാമെന്നും ഇവർ വിവരിക്കുന്നു.സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലും വേറിട്ട സ്റ്റിൽ മോഡൽ അവതരിപ്പിച്ചു മിടുക്കുകാട്ടാനാണ് ഇവരുടെ ഇനിയുള്ള തയാറെടുപ്പ്.