നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
1599543
Tuesday, October 14, 2025 2:24 AM IST
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പത്തനംതിട്ട ളാഹ വെട്ടിച്ചുവട്ടിൽ വീട്ടിൽ ശരത്ത് ലാലിനെ (22) 3.990 കിലോ കഞ്ചാവുമായി പോലീസ് പിടികൂടി.
ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസാണ് ശരത്ത് ലാലിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻപും കഞ്ചാവ് കൈവശം വച്ചതിന് പെരുനാട് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസെടുത്തിരുന്നു.