വനിത പ്രീ അസംബ്ലി സ്ത്രീകള്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം: ഡോ. സിസ തോമസ്
1599288
Monday, October 13, 2025 3:44 AM IST
അടൂര്‍: സ്ത്രീകള്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണമെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ്. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സംസ്ഥാന വാര്‍ഷിക അസംബ്ലിക്ക് മുന്നോടിയായി അടൂര്‍ തുവയൂര്‍ എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍ നടന്ന വനിത പ്രീ അസംബ്ലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ.സിസ തോമസ്.
കെസിസി പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, കെസിസി വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ ധന്യ ജോസ്, കണ്‍വീനര്‍ ദീദി ഷാജി, കെസിസി ജില്ലാ പ്രസിഡന്റ് ജാണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, സ്വാഗത സംഘം ചെയമാന് ഫാ. ഡോ.ഏബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്കോപ്പ, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ.ജോസഫ് സാമുവേല്‍ തറയിൽ,
റവ.കെ.ഐ.ജോസ്, ഫാ. കെ.ജി.അലക്സാണ്ടര്‍, ഫാ.ഷിജു ബേബി, റവ.വിപിന്‍ സാം തോമസ്, റവ.പോള്‍ ജേക്കബ്, റവ.റോബിന് ടി.മാത്യു, ഫാ.ജോണ്‍ സാമുവേല്‍ തയ്യിൽ, ഡെന്നീസ് സാംസണ്, വര്‍ഗീസ് ജി.കുരുവിള, സോമി ബിജു, ഡെയ്സി വര്‍ഗീസ്, ബൈജു ജോയി, ഷേര്‍ളി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.