മാക്ഫാസ്റ്റ് കോളജ് രജതജൂബിലിയും സ്വയംഭരണ പദവി പ്രഖ്യാപനവും ഇന്ന്
1599540
Tuesday, October 14, 2025 2:24 AM IST
തിരുവല്ല: മാർ അത്താനാസിയോസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് (മാക്ഫാസ്റ്റ്) രജത ജൂബിലിയും സ്വയംഭരണ പദവി പ്രഖ്യാപനവും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ഹാളിൽ നടക്കും.
എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി. അരവിന്ദകുമാർ മാക്ഫാസ്റ്റിന്റെ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത സ്വാഗതം ആശംസിക്കും. മുൻ മന്ത്രി രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎൽഎ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ അനു ജോർജ്, എംജി സർവകലാശാല സിൻഡിക്കേറ്റംഗം റെജി സഖറിയ, സംസ്ഥാന ഹയർ എഡ്യുക്കേഷൻ കൗൺസിൽ ജനറൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, മുനിസിപ്പൽ കൗൺസിലർ ഫിലിപ്പ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.