സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകൾക്കും പരിക്ക്
1599536
Tuesday, October 14, 2025 2:24 AM IST
അടൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും പരിക്ക്. നെല്ലിമുകൾ ആദർശ് ഭവനത്തിൽ വിജയൻ (44),മകൾ ആദിത്യ(21) എന്നിവർക്കാണ് പരിക്ക്. ഇരുവരുടേയും വലുതു കാലുകൾക്കാണ് പരിക്കേറ്റത്. ഇതിൽ ആദിത്യയുടെ പരിക്ക് ഗുരുതരമാണ്.
കായംകുളം - അടൂർ റൂട്ടിൽ ഓടുന്ന ഹരിശ്രീ ബസ് വിജയനും ആദിത്യയും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് അടൂർ സെൻട്രൽ ടോളിലാണ് അപകടം. അപകടത്തിൽ ബൈക്ക് ബസിന് അടിയിലേക്ക് വീണു. പരിക്കേറ്റവരെ ബൈക്കിനൊപ്പം ബസ് നിരക്കിക്കൊണ്ട് പോയതായും ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.