ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസ് പടിക്കൽ ധർണ നടത്തി
1599546
Tuesday, October 14, 2025 2:24 AM IST
തിരുവല്ല: ഇടതു മുന്നണി അധികാരത്തിൽ വന്നശേഷം ശബരിമലയുടെ വിശുദ്ധിയും, പരിപാവനതയും കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ. യുഡിഎഫ് തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം കൺവീനർ ലാൽ നന്ദാവനം അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യുഡിഎഫ് മണ്ഡലം ചെയർമാൻ ഷിബു പുതുക്കേരിൽ, മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം. അനീർ, ആർഎസ്പി നിയോജക മണ്ഡലം സെക്രട്ടറി മധുസൂദനൻ പിള്ള, മുൻ നഗരസഭ അധ്യക്ഷരായ ആർ.ജയകുമാർ, കെ.വി.വർഗീസ്, യുഡിഎഫ് നേതാക്കളായ എ.ജി. ജയദേവൻ, സണ്ണി മനയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ശ്രീജിത്ത് മുത്തൂർ, സജി എം. മാത്യു, നെബു കോട്ടയ്ക്കൽ, കെ.പി. രഘുകുമാർ, സോമൻ കല്ലേലിൽ, ബിനു വി. ഈപ്പൻ, രാജേഷ് മലയിൽ, റെജി മണലിൽ, ശാന്തകുമാരി, ജയ്സൺ പടിയറ, പി.ജി.രംഗനാഥൻ, ജോസ് പഴയിടം, ഫിലിപ്പ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.