സി.എ. മാത്യു കാലത്തിനു മുന്പ് സഞ്ചരിച്ച കർമയോഗി: മുഖ്യമന്ത്രി
1599299
Monday, October 13, 2025 4:00 AM IST
പത്തനംതിട്ട: മുൻ എംഎൽഎയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുൻനിര പോരാളിയുമായിരുന്ന യശശരീരനായ സി.എ. മാത്യു കാലത്തിനു മുന്പേ സഞ്ചരിച്ച കർമയോഗിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ. മാത്യുവിന്റെ ജീവിതവും പ്രവർത്തനങ്ങളും ആസ്പദമാക്കി തയാറാക്കിയ സി.എ. മാത്യു ജീവിതത്തിന്റെ സമഗ്രത എന്ന ജീവചരിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിദ്ധീകരണത്തിന്റെ ആദ്യപ്രതി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഏറ്റുവാങ്ങി. മന്ത്രി വീണാ ജോർജ് മുഖ്യസന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ഏലിയാമ്മ മാത്യു, സുനിൽ മാത്യു, സുജ, ചെറിയാൻ സി. ജോൺ, പ്രഫ. പി.എ. ഉമ്മൻ, സജി മാത്യു, ഏബ്രഹാം ഫിലിപ്പ്, റെജി താഴമൺ എന്നിവർ പ്രസംഗിച്ചു.