വിശ്വാസ സംരക്ഷണം ഭരണഘടനാവകാശം: അടൂര്‍ പ്രകാശ്
1599300
Monday, October 13, 2025 4:01 AM IST
പത്തനംതിട്ട: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അവിശ്വാസികളായ യുവതികളെ അയ്യപ്പ സന്നിധിയില്‍ കയറ്റിയ പിണറായി വിജയന് തന്റെ രണ്ടാം ഭരണകാലത്ത് അയ്യപ്പന്റെ സ്വത്തും സ്വര്‍ണവും കവരുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്ന് യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. വിശ്വാസ സംരക്ഷണ ജാഥയുടെ അവലോകനത്തിനായുള്ള കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലത്തിലെ നേതൃയോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം.
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. നാളെ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആറന്മുള നിയോജക മണ്ഡലത്തിലെ ആറന്മുള ഐക്കര ജംഗ്ഷനില്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന് എത്തിച്ചേരും. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ വിജയത്തിനായി കെ. ശിവദാസന്‍ നായര്‍ ചെയര്‍മാനായി 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വിശ്വാസ സംരക്ഷണ യാത്ര ആറന്മുള നിയോജകമണ്ഡലത്തിലെത്തുമ്പോള് രണ്ടായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു. പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെപിസിസി അംഗം പി. മോഹന്‍രാജ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീൻ, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, കെ. ജാസിം കുട്ടി, ജോണ്സണ് വിളവിനാൽ, സുനില്‍ എസ്. ലാല്‍, റോഷന് നായർ, ജി. രഘുനാഥ്, ഉണ്ണികൃഷ്ണന് നായർ,
സുനില പുല്ലാട്, എന്‍. സി. മനോജ്, വിനീത അനിൽ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, മണ്ഡലം പ്രസിഡന്റുമാരായ റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണിൽ, ജോമോന് പുതുപറമ്പില്‍, എം. കെ. മണികണ്ഠൻ, എം. ആര്. രമേശ്, പ്രദീപ് കിടങ്ങന്നൂർ, സജി വട്ടമോടി, കെ. പി. മുകുന്ദൻ, സാജന് കുഴുവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.