റാന്നിയിലെ മെഗാ എഡ്യു കാര്‍ണിവല്‍ ശ്രദ്ധേയമായി
1599294
Monday, October 13, 2025 4:00 AM IST
റാന്നി: കേരളം തൊഴിലവസരങ്ങളുടെ ദേശീയ ഹബായി മാറുകയാണെന്ന് രാജു ഏബ്രഹാം എക്സ് എംഎല്‍എ. റാന്നി മാര്‍ത്തോമ്മ കണ്വന്ഷന് സെന്ററില്‍ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് സംഘടിപ്പിച്ച മെഗാ എഡ്യു കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക തൊഴിലവസരങ്ങളും കോഴ്സുകളും ഒരു പ്രദര്‍ശനം പോലെ കോളജിലെ വിദ്യാര്‍ഥികള്‍ ഗ്രാമീണര്‍ക്കിടയില്‍ അവതരിപ്പിച്ചത് ശ്രദ്ധേയമാണ്. സെന്റ് ആന്റണീസ് കോളജിലെ എഐ, റോബോട്ടിക്സ്, ഫാഷന്‍ ഡിസൈനിംഗ്, ഹോട്ടല്‍ മാനേജ്മെന്റ്, സൈക്കോളജി, സിഎംഎ, എസിസിഎ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥികള്‍ മികവ് പുലര്‍ത്തിയെന്നും രാജു ഏബ്രഹാം അഭിപ്രായപ്പെട്ടു.
പത്താം ക്ലാസ് വിഭാഗത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച 361 വിദ്യാര്‍ഥികളെയും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 712 വിദ്യാര്‍ഥികളെയും മൊമെന്റോ നല്കി ആദരിച്ചു.
റവ. ഡോ. നിരപ്പേല്‍ ബിസിനസ് ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസിനും റവ. ഡോ. നിരപ്പേല്‍ എഡ്യൂക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ടിനും സമ്മാനിച്ചു. സ്പാഗോ ഇന്റര്‍നാഷണല്‍ സിഇഒ ബെന്നി തോമസ് നേതൃത്വം നല്കിയ മോട്ടിവേഷണല്‍ ക്ലാസും ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി നേതൃത്വം നല്കിയ കരിയര്‍ ഗൈഡന്‍സ് ക്ലാസും നടന്നു.
മെഗാ എഡ്യു കാര്‍ണിവലില്‍ രാജു ഏബ്രഹാം എക്സ് എംഎല്‍എ, സിനി ആര്‍ട്ടിസ്റ്റ് ഡയാന ഹമീദ്, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെംബര്‍ പി. ബി. സതീഷ് കുമാർ, ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, ഓക്സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ്,
അജയ് ഹാച്ചറീസ് സിഇഒ പി. വി. ജയൻ, പിറ്റിഎ പ്രസിഡന്റ് ജോര്‍ജ് കൂരമറ്റം, കണ്‍വീനര്‍മാരായ ജോസ് ആന്റണി, റ്റിജോ മോന് ജേക്കബ്, സുപര്‍ണ രാജു, പി.ആർ. രതീഷ്, ജസ്റ്റിന് ജോസ്, അഞ്ജലി ആർ. നായര്‍, എസ്. ഷാന്റിമോള്‍, കിഷോര്‍ ബേബി, ജിനു തോമസ്, ക്രിസ്റ്റി ജോസ്, ഡോ. ഷിജിമോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ശ്രദ്ധേയമായ പ്രദര്‍ശനങ്ങളും പരിപാടികളും അവതരിപ്പിച്ചു.
കോളജിലെ വിദ്യാര്‍ഥികള്‍ തന്നെ തയാറാക്കിയ റോബോട്ടുകളുടെ പ്രദര്‍ശനവും ആകർഷീയമായിരുന്നു.