അ​ടൂ​ർ: വീ​ടും സ്ഥ​ല​വും എ​ഴു​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ​യേ​യും ഇ​ള​യ സ​ഹോ​ദ​ര​നേ​യും തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​റ​സ്റ്റി​ൽ.

അ​ടൂ​ർ ആ​ന​യ​ടി ചെ​റു​കു​ന്നം ലി​സി ഭ​വ​ന​ത്തി​ൽ ജോ​റി വ​ർ​ഗീ​സ് (കൊ​ച്ചു​മോ​ൻ-46) നെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും ഒ​രു നാ​ട​ൻ തോ​ക്കും ഒ​രു എ​യ​ർ​ഗ​ണ്ണും പി​ടി​കൂ​ടി.

തോ​ക്കി​ന് ലൈ​സ​ൻ​സി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ജോ​റി വ​ർ​ഗീ​സി​ന്‍റെ അ​മ്മ ലി​സി (65)യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. മൂ​ന്ന് മ​ക്ക​ളാ​ണ് ലി​സി​ക്കു​ള്ള​ത്. ഇ​തി​ൽ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് ജോ​റി വ​ർ​ഗീ​സ്.

ഒ​ക്ടോ​ബ​ർ 12നു ​പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഇ​ടു​ക്കി​യി​ൽ താ​മ​സി​ക്കു​ന്ന ജോ​റി വ​ർ​ഗീ​സ് ചെ​റു​കു​ന്ന​ത്തെ വീ​ട്ടി​ൽ എ​ത്തി ഇ​ള​യ സ​ഹോ​ദ​ര​ൻ ഐ​റി​ന് നേ​രെ​യാ​ണ് ആ​ദ്യം തോ​ക്ക് ചൂ​ണ്ടി​യ​ത്. ഇ​തോ​ടെ ഐ​റി​ൻ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് അ​മ്മ ലി​സി​ക്കു നേ​രെ​യും തോ​ക്കു ചൂ​ണ്ടി. വീ​ടും സ്ഥ​ല​വും ഇ​പ്പോ​ൾ എ​ഴു​തി ത​ര​ണ​മെ​ന്നാ​യി​രു​ന്നു ജോ​റി വ​ർ​ഗീ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് ലി​സി പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.