വൈഎംസിഎ പ്രവര്‍ത്തന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
1599290
Monday, October 13, 2025 4:00 AM IST
പത്തനംതിട്ട: പത്തനംതിട്ട വൈഎംസിഎയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതികള്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രാജു തോമസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. മാര്‍ത്തോമ്മ സഭാ റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍ അനുഗ്രഹ സന്ദേശം നല്കി.
വൈഎംസിഎ സ്ഥാപകന്‍ സര് ജോര്‍ജ് വില്യംസിന്റെ 204 മത് ജന്മദിനാഘോഷം മുന്‍ ദേശിയ പ്രസിഡന്റ് ലെബി ഫിലിപ് മാത്യൂ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബെന്നി ഏബ്രഹാം അജന്ത, സുനില്‍ പി. ഏബ്രഹാം, സാലി ജോൺ, അനി എം. ഏബ്രഹാം, ഏബല്‍.മാത്യു, വി.ടി. ഈശോ, അനൂ മാത്യു ജോര്‍ജ്. എന്നിവര്‍ പ്രസംഗിച്ചു.