ആറന്മുളയിൽ ആരാകും മൂപ്പൻ?
1600645
Saturday, October 18, 2025 3:39 AM IST
ആറന്മുള ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക ഭൂപടത്തിൽ ഒന്നാമതെത്തി നിൽക്കുന്ന ഗ്രാമം. പേരുകൊണ്ടുതന്നെ പ്രശസ്തിയിലേക്കു സ്വയം വളർന്നതാണ് പള്ളിയോടങ്ങളുടെയും കണ്ണാടിയുടെയും ഈ നാട്. തനതായ സാംസ്കാരികത്തനിമയിൽ പൈതൃക ഗ്രാമമെന്ന് യുഎൻ അംഗീകരിച്ച നാട്.
ആറന്മുള വള്ളംകളിയും വള്ളസദ്യയും കണ്ണാടിയും ആറന്മുളയെ തനതു നേട്ടങ്ങളുടെ പട്ടികയിലേക്ക് ഉയർത്തി. മാറിമാറി ഭരണം. കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ്. 2015 - 20 കാലയളവിൽ എൽഡിഎഫ്. ഇത്തവണ പ്രസിഡന്റു സ്ഥാനം വനിതാ സംവരണമായിരുന്നു. കോൺഗ്രസിലെ ഷീജ ടി. ടോജി അഞ്ചു വർഷവും പ്രസിഡന്റായി.
ഒറ്റനോട്ടത്തിൽ
പന്പയുടെ തീരം. കാർഷികരംഗവും ടൂറിസവുമാണ് വലിയ സാധ്യത. പാടങ്ങൾ പലതും കൃഷിയോഗ്യമല്ല. ആറന്മുള വിമാനത്താവളം പദ്ധതിക്കു ബദലായി കൃഷിവകുപ്പ് മുൻകൈയെടുത്തു തുടങ്ങിയ 2016ൽ തുടക്കമിട്ട നെല്ല് കൃഷി പുനരുജ്ജീവനം പദ്ധതി അസ്തമിച്ചു. തരിശിടുന്ന പ്രവണത ഏറുന്നു.
2018ലെ മഹാപ്രളയം വലിയ തിരിച്ചടിയുടെ ക്ഷതം ഇപ്പോഴും. വീടുകളുടെ നിർമാണം അടക്കം പൂർത്തിയായിട്ടില്ല. ഉന്നതികൾക്കടക്കം സഹായങ്ങളും വേണ്ടിവരും. ഗ്രാമീണ മേഖലകളിലെ റോഡുകളും പൂർത്തീകരിക്കാനുണ്ട്.
കക്ഷിനില
ആകെ സീറ്റ് - 18, യുഡിഎഫ് - 10, എല്‍ഡിഎഫ് - 5, ബിജെപി - 3. (2025 തെരഞ്ഞെടുപ്പിൽ 19 വാർഡുകൾ ഉണ്ടാകും).
നേട്ടങ്ങൾ
സംസ്ഥാന സർക്കാരിന്റേതടക്കം നിരവധി പുരസ്കാരങ്ങൾ.
പള്ളിയോടങ്ങൾക്കും കരകൾക്കും പിന്തുണ.
130 ഹെക്ടര്‍ നിലം കൃഷിയോഗ്യമാക്കി. കാട്ടുപന്നി ആക്രമണത്തെ ചെറുക്കാൻ പദ്ധതി.
ജല്‍ജീവന്‍ ടാങ്കുകൾക്ക് 25 സെന്റ് സ്ഥലം വാങ്ങി. കോട്ട കുടിവെള്ള പദ്ധതിക്ക് 20,000 ലിറ്റര്‍ ടാങ്കും 47 ടാപ്പുകളും നിർമിച്ചു.
ഹരിതകർമ സേനയ്ക്ക് 30 ലക്ഷം മുടക്കി എംസിഎഫ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും.
139 ലൈഫ് വീടുകൾ. 42 എണ്ണം നിർമാണത്തിൽ.
ലൈഫ് വീടിനു ലഭിച്ച 28 സെന്റ് സ്ഥലത്തേക്കു വഴി തയാറാകുന്നു.
100 കുട്ടികള്‍ക്ക് വഞ്ചിപ്പാട്ട് പരിശീലനം
കിടങ്ങന്നൂര്‍ മാര്‍ക്കറ്റില്‍ കാമറ.
ഭിന്നശേഷിക്കാര്‍ക്കു കൂടുതല്‍ സഹായം.
30 ലക്ഷം മുടക്കി വനിത ഫിറ്റ്നസ് സെന്റര്‍ നിർമാണം, യോഗ പരിശീലനം.
അഞ്ചു ലക്ഷം മുടക്കി കിടങ്ങന്നൂര്‍ വാട്ടര്‍ എടിഎം.
കിടങ്ങന്നൂര്‍ കളിസ്ഥലത്തിന് ഒരേക്കര്‍ വാങ്ങാൻ നടപടി.
കോട്ടങ്ങൾ
ആറൻമുള ഗ്രാമ പഞ്ചായത്തിന് നഷ്ടങ്ങളുടെ അഞ്ചു വർഷം
വികസനം പ്രസ്താവനയിലും പ്രസംഗത്തിലും ഒതുങ്ങി
മുൻ ഭരണ സമിതിയുടെ മുന്നേറ്റങ്ങൾ പോലും തുടർന്നില്ല.
2022ൽ ഐഎസ്ഒ സട്ടിഫിക്കേഷൻ നഷ്ടപ്പെട്ടു.
2023-24 സാമ്പത്തിക വർഷത്തിൽ നിർമാണം പൂർത്തിയാക്കാത്തതിനാൽ ഒന്നര കോടി രൂപ നഷ്ടമായി.
ഒരു അങ്കണവാടിക്കു പോലും പുതിയ കെട്ടിടമില്ല.
ഹരിതസേനയുടെ ബെയ്ലിംഗ് മെഷീൻ ആറു മാസമായി നിശ്ചലം.
കുറിച്ചി മുട്ടം മൃഗാശുപത്രി പാതിവഴിയിൽ. കിടങ്ങന്നൂർ ബഡ്സ് സ്കൂൾ ഉദ്ഘാടനം
ചെയ്തെങ്കിലും പ്രവർത്തിപ്പിച്ചില്ല.
ജൽജീവൻ വേണ്ടിയെടുത്ത കുഴികൾ നികത്തിയില്ല. സ്ഥലം പോലും കൃത്യമായി കൈമാറിയില്ല.
ഒാപ്പൺ ജിംനേഷ്യം ആവശ്യം നിരാകരിച്ചു. വയോജനങ്ങളുടെ പാർക്കും സ്വപ്നംമാത്രം
പ്രതിപക്ഷ മെംബർമാർ സ്വന്തം നിലയിൽ വാർഡുകളിൽ വികസന ഇടപെടൽ നടത്തി.