തി​രു​വ​ല്ല: പ​തി​നാ​ലാ​മ​ത് കേ​ര​ള മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് റ​സി​ഡ​ൻ​ഷൽ സ്‌​കൂ​ളി​ൽ വേ​ദി​യൊ​രു​ങ്ങി. ന​വം​ബ​റി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന നാ​ഷ​ണ​ൽ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​നു മു​ന്നോ​ടി​യാ​യി കേ​ര​ള അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ് ഇന്നുരാ​വി​ലെ ഒ​ന്പ​തു മു​ത​ൽ തി​രു​വ​ല്ല ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്‌​കൂ​ൾ സ്വി​മ്മിം​ഗ് പൂ​ളി​ൽ ആ​ര​ഭി​ക്കു​ന്ന​ത്. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11.30ന് ​ആ​ന്‍റോ ആന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും.

വി​വി​ധ ജി​ല്ല​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് 25 വ​യ​സി​നു മു​ക​ളി​ലു​ള്ള 350 പു​രു​ഷ - വ​നി​താ താ​ര​ങ്ങ​ൾ ര​ണ്ട് റി​ലേ ഉ​ൾ​പ്പെടെ 14 നീ​ന്ത​ൽ ഇ​ന​ങ്ങ​ളി​ലാ​യി മ​ത്സ​രി​ക്കും . 2013ൽ ​പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​മ്പാ​ന​ദി​യി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന ദീ​ർ​ഘ​ദൂ​ര നീ​ന്ത​ൽ മ​ത്സ​ര​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു സം​സ്ഥാ​ന നീ​ന്ത​ൽ മ​ത്സ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഇന്നു രാ​വി​ലെ വേ​ൾ​ഡ് സ്വി​മ്മിം​ഗ് ഫെ​ഡ​റേ​ഷ​ൻ ടെ​ക്‌​നി​ക​ൽ ക​മ്മി​റ്റി മെം​ബ​ർ എ​സ. രാ​ജീ​വ് നി​ർ​വ​ഹി​ക്കും. നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.