എ.ജെ. ജോസ് അനുസ്മരണവും ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കു സ്വീകരണവും
1600655
Saturday, October 18, 2025 3:47 AM IST
പത്തനംതിട്ട: തടിയിൽ എ.ജെ. ജോസ് ചാരിറ്റബിൾ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാലാമത് അനുസ്മരണ സമ്മേളനവും ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണവും 20ന് കുന്പളന്താനം സെന്റ് മേരീസ് ഹൈസ്കൂൾ അങ്കണത്തിൽ നടക്കും.
കായികാധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന എ.ജെ. ജോസിന്റെ സ്മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക പ്രതിബദ്ധത നിലനിർത്തുന്നതിലേക്ക് നിരവധി പരിപാടികൾ ക്രമീകരിച്ചു നടപ്പാക്കി വരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
20നു വൈകുന്നേരം 4.30ന് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കു സ്വീകരണം നൽകും. തുടർന്ന് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യാതിഥിയാകും. രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തും.
വിവിധ സഭകളുടെ മേലധ്യക്ഷന്മാരായ സാമുവേൽ മാർ തെയോഫിലോസ്, സാമുവേൽ മാർ ഐറേനിയോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, ബിഷപ് തോമസ് സാമുവേൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പഴകുളം മധു, വി.എ. സൂരജ്, റവ. ഐസക് പി. ജോൺസൺ തുടങ്ങിയവർ പ്രസംഗിക്കും.
ട്രസ്റ്റ് ചെയർമാൻ സുനീഷ് ജോസ്, കൺവീനർമാരായ ജേക്കബ് ഇമ്മാനുവേൽ, സന്തോഷ് കൊച്ചുപറന്പിൽ, ജോയിന്റ് കൺവീനർമാരായ സന്തോഷ് ഏബ്രഹാം, മാത്യു മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.