കെപിസിസി: ജില്ലയിൽനിന്നു മൂന്ന് ജനറൽ സെക്രട്ടറിമാർ
1600650
Saturday, October 18, 2025 3:39 AM IST
പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ ജില്ലയിൽ നിന്നും മൂന്ന് ജനറൽ സെക്രട്ടറിമാർ. പി. മോഹൻരാജ്, പഴകുളം മധു, എൻ. ഷൈലാജ് എന്നിവരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് പന്തളം സുധാരനെയും നാമനിർദേശം ചെയ്തു.
പഴകുളം മധു കെപിസിസി ജനറൽ സെക്രട്ടറിയായും എൻ. ഷൈലാജ് സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു. പി. മോഹൻരാജ് ഡിസിസി പ്രസിഡന്റു സ്ഥാനത്തു നിന്നു മാറിയശേഷം പാർട്ടി പദവികൾ ഒന്നും ലഭിച്ചിരുന്നില്ല. പത്തനംതിട്ട നഗരസഭ മുൻ ചെയർമാന് കൂടിയായ ഇദ്ദേഹം കെപിസിസി അംഗമായി പ്രവർത്തിച്ചിട്ടണ്ട്.