ആഞ്ഞിലിക്കുന്ന്-വടക്കുപുറം റോഡിലെ കാടു തെളിക്കണം
1458532
Thursday, October 3, 2024 2:25 AM IST
കോന്നി: മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ആഞ്ഞിലിക്കുന്ന്, കാവനാൽപ്പടി, വടക്കുപുറം റോഡിൽ ഇരുവശത്തും കാടുകൾ വളർന്നുനിൽക്കുന്നത് വാഹന യാത്രക്കും കാൽനടയാത്രയ്ക്കും തടസം സൃഷ്ടിക്കുന്നു.
മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളിലെ ആഞ്ഞിലികുന്ന്, അട്ടച്ചാക്കൽ, കിഴക്കുപുറം, വെട്ടൂർ, വടക്കുപുറം പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്.
റോഡിൽ ടാറിംഗ് നടത്തിയിട്ടുണ്ടെങ്കിലും റോഡിന്റെ ഇരുവശവും കാട് വളർന്നുനിൽക്കുകയാണ്. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ദിവസും സഞ്ചരിക്കുന്ന റോഡാണിത്. റോഡിന്റെ ഇരുവശത്തും കാടുകൾ വളർന്നുനിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യവും രൂക്ഷമാണ്.
രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിലെ കാടുകൾ തെളിച്ചു സഞ്ചാരയോഗ്യമാക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.