പള്ളിയോടങ്ങൾക്ക് 10,000 രൂപയുടെ ഗ്രാന്റ്: മുഹമ്മദ് റിയാസ്
1454267
Thursday, September 19, 2024 2:50 AM IST
ആറന്മുളയിലെ പൈതൃക വിനോദസഞ്ചാര സാധ്യതകളെ പ്രത്യേകമായി പരിപോഷിപ്പിക്കുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മത്സര വള്ളംകളിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വള്ളംകളിയിൽ പങ്കെടുക്കുന്ന ഓരോ പള്ളിയോടത്തിനും ടൂറിസം വകുപ്പ് 10,000 രൂപ വീതം ഗ്രാന്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. ചരിത്രപരമായി ഏറെ സവിശേഷതകളുള്ള മണ്ണാണ് ആറന്മുള. പൈതൃക ടൂറിസത്തിന്റെയും തീർഥാടക ടൂറിസത്തിന്റെയും കേന്ദ്രമാണ് ആറന്മുള.
കേരളത്തിലെ ടൂറിസത്തെ കൂടുതൽ ഉർജിതമാക്കാൻ "എന്റെ കേരളം എന്നും സുന്ദരം', കാമ്പയിൻ സർക്കാർ നടപ്പാക്കുകയാണ്. അതിൽ ആറന്മുളയെ പ്രത്യേകമായി അടയാളപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.