സബ്കളക്ടർക്ക് യാത്രയയപ്പു നൽകി
1450977
Friday, September 6, 2024 3:00 AM IST
പത്തനംതിട്ട: തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദീന്‍ യാത്രയയപ്പ് നല്കി. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എഡിഎം ജ്യോതി അധ്യക്ഷത വഹിച്ചു.
തിരുവല്ല സബ്കളക്ടറായി ചുമതലയേറ്റ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി.കെ. സജീവ് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.