കൂടൽ: ഇഞ്ചപ്പാറയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായത് പ്രദേശത്ത് ഭീതിപരത്തി. പാറപ്പുറത്ത് പുലി നില്ക്കുന്ന വിദൂരദൃശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജനങ്ങള്‍ ആശങ്കയിലായത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം നേരത്തെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.