ഡോ. സാബു പി. സാമുവേലിന് ഇരട്ട മെഡൽ
1430110
Wednesday, June 19, 2024 4:45 AM IST
തിരുവല്ല: ഡോ. സാബു പി. സാമുവേലിന് രാജ്യാന്തര മാസ്റ്റേഴ്സ് മീറ്റിൽ ഇരട്ട മെഡൽ. കാസർഗോഡ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന 42-ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 60 പ്ലസ് വിഭാഗത്തിൽ പോൾവാൾട്ടിൽ സ്വർണവും ഹൈജംപിൽ വെങ്കലവുമാണ് ഡോ. സാബു പി. സാമുവേൽ കരസ്ഥമാക്കിയത്.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്നു കായിക വിദ്യാഭ്യാസ മേധാവിയായി വിരമിച്ച ശേഷം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ കായിക വിദ്യാഭ്യാസ വിഭാഗത്തിന് നേതൃത്വം നൽകുകയാണ് ഡോ. സാബു. ചെങ്ങന്നൂർ മുണ്ടൻകാവ് പുന്നപുഴ കുടുംബാഗമാണ്.
നിരവധിത്തവണ സംസ്ഥാന, ദേശീയ, അന്തർദേശീയ സർവകലാശാല റിക്കാർഡ് ഉൾപ്പെടെ വിജയം കൈവരിച്ചിട്ടുള്ള അദ്ദേഹം മികച്ച സംഘാടകനും കൂടിയാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി, മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: അൽഫോൻസാ സാബു (കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ). മക്കൾ: ദീപു, നീതു.