മണ്ണാരക്കുളഞ്ഞിയില്‍ അപകടം: നാലുപേര്‍ ഗുരുതരാവസ്ഥയില്‍
1416260
Sunday, April 14, 2024 4:04 AM IST
റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണ്ണാരക്കുളഞ്ഞിയില്‍ അമിത വേഗത്തില്‍ വന്ന കാര്‍ രണ്ട് ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്ക്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
നാലംഗസംഘമാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ അപകടത്തില്‍പെട്ട കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു.