വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയയാൾ മരിച്ചു
1416145
Saturday, April 13, 2024 3:30 AM IST
അടൂർ: വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ മരിച്ചു. അടൂർ കിളിവയൽ ചാത്തന്നൂപ്പുഴ രാജിഭവനിൽ (ആരാമം) ജി. രമണനാ(61)ണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടിന് സ്കൂട്ടർ യാത്രികനായ രമണനെ കിളിവയൽ ജംഗ്ഷനു സമീപം റോഡരികിലാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മറ്റു വാഹനങ്ങൾ ഏതെങ്കിലും രമണൻ ഓടിച്ച സ്കൂട്ടറിൽ തട്ടിയാണോ അപകടമുണ്ടായതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഭാര്യ: വത്സല. മകൾ: രമ്യ.