അരങ്ങായി മൊഞ്ചത്തിമാരും നർത്തകികളും
1376832
Friday, December 8, 2023 11:24 PM IST
മൈലപ്ര: പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാംദിനവും സമ്മിശ്ര കലാരൂപങ്ങളാൽ സന്പുഷ്ടമായിരുന്നു.
പ്രധാന വേദിയിൽ നൃത്തച്ചുവടുകളോടെയാണ് തിരശീല ഉയർന്നതെങ്കിൽ രണ്ടാം വേദിയിൽ നിറഞ്ഞാടിയത് മൊഞ്ചത്തിമാരായിരുന്നു. കേരള നടനവും പിന്നാലെ സംഘനൃത്തവും ഒന്നാം വേദിയിലേക്ക് കാണികളെ ക്ഷണിച്ചുവരുത്തി. രണ്ടാം വേദിയിലാകട്ടെ ഒപ്പനയ്ക്കു പിന്നാലെ വട്ടപ്പാട്ടുമായി ആൺതരികളുമെത്തി.
തൊട്ടപ്പുറത്ത് മാർത്തോമ്മ പള്ളി ഓഡിറ്റോറിയത്തിൽ നാടൻപാട്ടും പിന്നാലെ വഞ്ചിപ്പാട്ടും ആസ്വദിക്കാൻ ഏറെപ്പേരെത്തി. ഏഴാം വേദിയിൽ കഥാപ്രസംഗവും ഇന്നലെ നടന്നു. സംസ്കൃതോത്സവവും അറബിക് കലോത്സവവും അതാത് വേദികളിൽ പുരോഗമിച്ചു കൊണ്ടേയിരുന്നു.