വാക്കത്തോൺ സംഘടിപ്പിച്ചു
1339995
Tuesday, October 3, 2023 11:35 PM IST
പത്തനംതിട്ട: കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അതുമൂലം ഉള്ളതായ ആഘാതങ്ങളെക്കുറിച്ചും ബഹുജനങ്ങൾക്കിടയിൽ അവബോധം പകരുക എന്ന ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ തുമ്പമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പത്തനംതിട്ട ടൗണിൽ വാക്കത്തോൺ സംഘടിപ്പിച്ചു.
പത്തനംതിട്ട സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച വാക്കത്തോൺ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് മണലേൽ, ജിജോ ഈശോ വാഴമുട്ടം, അഭിഷേക് ജേക്കബ് മാന്തളിർ, റെനി മാന്തളിർ, നികിത മേരി മോൻസൺ എന്നിവർ നേതൃത്വം നൽകി.
ഫാ. ടോം മാത്യു, ഫാ. റോയി കട്ടച്ചിറ, ഫാ.തോമസ് ജോൺ, ഫാ. ഗീവർഗീസ് സക്കറിയ, ഫാ. ജിജി തോമസ്, ഫാ. അഖിൽ മഞ്ഞിനിക്കര, ഫാ. ബിജു മഞ്ഞിനിക്കര, ബിജിൻ മെഴുവേലി,സിലിൽ സാം, ബിനു വാഴമുട്ടം, റോയിമോൻ കടവിൽ എന്നിവർ പങ്കെടുത്തു.