ലഹരിമുക്ത കേരളത്തെ വാര്‍ത്തെടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യം: ഡെപ്യൂട്ടി സ്പീക്കര്‍
1338486
Tuesday, September 26, 2023 10:45 PM IST
അടൂർ: ലഹരിമുക്ത കേരളത്തെ കെട്ടിപ്പടുക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണെന്നും അതിനായി സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം വിഷയത്തില്‍ അടൂര്‍ ബിആര്‍സി ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്ക് അടിമപ്പെടുന്നവരെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ആദ്യം കുടുംബങ്ങളില്‍ നിന്നു തുടങ്ങണമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. സലിം വിഷയാവതരണം നടത്തി.
അടൂര്‍ മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെംബർ പി. കൃഷ്ണകുമാര്‍, വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി സദാനന്ദന്, അടൂര്‍ എഇഒ സീമാ ദാസ്, ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, ഇൻസ്പെക്ടർ ബിജു തുടങ്ങിയവർ പ്രസംഗിച്ചു.