അധ്യപക ക്ലസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
1338479
Tuesday, September 26, 2023 10:41 PM IST
തിരുവല്ല: സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള അധ്യാപക കൂട്ടായ്മയുടെ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് (ഡിആര്‍ജി) പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ല ബിആര്‍സിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ നിര്‍വഹിച്ചു.
11 ഉപജില്ലകളില്‍നിന്നുള്ള റിസോഴ്സ് അധ്യാപകര്‍ക്കാണ് പരിശീലനം നടക്കുന്നത്. തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങളും നടക്കും. യുപി തലത്തിലുള്ള പരിശീലനമാണ് പ്രാരംഭമായി നടക്കുന്നത്.
സമഗ്ര ശിക്ഷ പത്തനംതിട്ട ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലെജു പി. തോമസ് , എഇഒ വി.കെ. മിനികുമാരി, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ റോയ് ടി. മാത്യു. ഫാ. എബി. സി. ചെറിയാന്, കെ. ശശികല, ഇ. മുഹമ്മദ് റാഫി , ഡോ. കെ.എം. അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.