മെഗാ തൊഴില്മേളയും മിനിജോബ് ഫെസ്റ്റും ജൂലൈ എട്ടിന്
1301100
Thursday, June 8, 2023 11:01 PM IST
പത്തനംതിട്ട: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജില് നടത്തും. 50ലധികം ഉദ്യോഗദായകര് പങ്കെടുക്കുന്ന മേളയില് എല്ലാ ഉദ്യോഗാര്ഥികള്ക്കും പങ്കെടുക്കാം.
തൊഴില്മേളയില് പ്രവൃത്തിപരിചയം ഉള്ളവര്ക്കും ഇല്ലാത്തവര്ക്കും ഒരുപോലെ പരിഗണന ലഭിക്കും. എസ്എസ്എല്സി, പ്ലസ് ടു, ഐടിഐ, ഐടിസി മുതല് ഡിപ്ലോമ, ബി ടെക്, ബിരുദം, ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല, മാനേജ്മെന്റ് മേഖല, ഐടി മേഖല തുടങ്ങിയവയില് യോഗ്യതകളും പ്രാവീണ്യവും ഉള്ളവര്ക്ക് മേളയില് പങ്കെടുക്കാം. കൂടാതെ അടൂര് ടൗണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും തിരുവല്ല ടൗണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലും യഥാക്രമം 15, 22 തീയതികളില് മിനിജോബ് ഫെസ്റ്റുകളും സംഘടിപ്പിക്കും.
ഉദ്യോഗാര്ഥികള്ക്ക് താലൂക്ക് ടൗണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില് തൊഴില്മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങള്ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
തൊഴില് മേളയില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാര്ഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര് ചെയ്യണം.