പ്രഫ. കെ.വി. തമ്പി അനുസ്മരണവും അവാർഡ് ദാനവും
1300596
Tuesday, June 6, 2023 10:48 PM IST
പത്തനംതിട്ട: പ്രശസ്ത അധ്യാപകനും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന പ്രഫ. കെ.വി. തമ്പിയുടെ പത്താമത് അനുസ്മരണം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള രണ്ടാമത്തെ അവാർഡ് ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് സമ്മാനിച്ചു. വിനോദ് ഇളകൊള്ളൂർ പ്രഫ. കെ.വി. തമ്പി അനുസ്മരണം നടത്തി.
പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തമ്പി സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു, ഡോ. പി.ടി. അനു, സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, തോമസ് ഏബ്രഹാം തെങ്ങുംതറയിൽ, ജി. വിശാഖൻ, ഷാജി മഠത്തിലേത്ത്, ടി.എം. ഹമീദ്, പി. സക്കീർ ശാന്തി എന്നിവർ പ്രസംഗിച്ചു.