റവ.ഡോ. ജേക്കബ് ഏബ്രഹാം യുസിഎ പ്രസിഡന്റ്
1300367
Monday, June 5, 2023 11:04 PM IST
വടശേരിക്കര: വടശേരിക്കര ഐക്യ ക്രൈസ്തവ സംഘടനയുടെ (യുസിഎ) പുതിയ പ്രസിഡന്റായി മാർത്തോമ്മ സഭ വൈദികൻ റവ.ഡോ. ജേക്കബ് ഏബ്രഹാമിനെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായ ഫാ. ഏബ്രഹാം ശാമുവേൽ (ഓർത്തഡോക്സ് സഭ), ഫാ. ജോബ് പതാലിൽ (മലങ്കര കത്തോലിക്കാ സഭ) എന്നിവരെയും തെരഞ്ഞെടുത്തു.
യുസിഎയുടെ പ്രവർത്തനോദ്ഘാടനം റവ.ഡോ. ജേക്കബ് ഏബ്രഹാം നിർവഹിച്ചു. ഫാ. എബി വർഗീസ് വലിയതറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ, റവ. മാത്യു ജോൺ, റവ. റെജി ഡാൻ കെ. ഫിലിപ്പോസ്, സന്തോഷ് കെ. ചാണ്ടി, മാത്യൂസ് ഏബ്രഹാം, തോമസ് ചാക്കോ, ജോസ് മാലിയിൽ, അനു വലിയതറയിൽ എന്നിവർ പ്രസംഗിച്ചു. സ്ഥലംമാറിപ്പോകുന്ന പേഴുംപാറ സീറോ മലബാർ ഇടവക വികാരി ഫാ. അജി അത്തിമൂട്ടിലിന് യോഗത്തിൽ യാത്രയയപ്പു നൽകി.