അടൂര്‍: അടൂരില്‍നിന്നു മൂന്നാര്‍ വഴി കാന്തല്ലൂരിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫ്്ളാഗ് ഓഫ് ചെയ്തു.
തട്ട, പത്തനംതിട്ട, റാന്നി, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ , ഊന്നുകല്‍, അടിമാലി, മൂന്നാര്‍, മറയൂര്‍ വഴിയാണ് സര്‍വീസ്. ബസ് രാത്രി 9.15ന് കാന്തല്ലൂരില്‍ എത്തും. രാവിലെ ഏഴിന് പുറപ്പെട്ട് വൈകുന്നേരം 3.45ന് അടൂരില്‍ തിരിച്ചെത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, കൗണ്‍സിലര്‍ അപ്സര സനല്‍, ആര് സനല്‍ കുമാര്‍, എസ്. ഹര്‍ഷകുമാര്‍, റ്റി. റ്റി. ഹരി, എറ്റിഒ കെ. കെ. ബിജി തുടങ്ങിയവര്‍ പങ്കെടുത്തു.