പത്തനംതിട്ട: പ്രഫ. കെ.വി. തമ്പി സ്മാരക സമിതിയുടെ ഇക്കൊല്ലത്തെ പുരസ്കാരത്തിന് കവി എസ്. ജോസഫിനെ തെരഞ്ഞെടുത്തു. റവ. മാത്യു ദാനിയേല്, പ്രഫ മധു ഇറവങ്കര, ബാബു ജോണ്, ജോര്ജ് ജേക്കബ് എന്നിവരടങ്ങിയ സമിതിയാണ് എസ്. ജോസഫിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കെ.വി. തമ്പിയുടെ പത്താം ചരമവാര്ഷിക ദിനമായ ആറിനു രാവിലെ 10ന് പത്തനംതിട്ട പ്രസ്ക്ലബ്ബില് ചേരുന്ന അനുസ്മരണ സമ്മേളനത്തില് പ്രഫ. കടമ്മനിട്ട വാസുദേവന് പിള്ള പുരസ്കാരം സമ്മാനിക്കും. സംവിധായകന് ബി. ഉണ്ണികൃഷ്ണന് പങ്കെടുക്കും.