പത്തനംതിട്ട: ജില്ലയിലെ ബ്ലോക്ക്കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നിയമിച്ചതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
ഈപ്പന് കുര്യന് (തിരുവല്ല), എബി മേക്കരിങ്ങാട്ട് (മല്ലപ്പള്ളി), ഡോ. പി.കെ. മോഹന്‍രാജ് (എഴുമറ്റൂര്‍), തോമസ് ടി. മാത്യൂസ് (റാന്നി), ദീനാമ്മ റോയി (കോന്നി), ആര്. ദേവകുമാര്‍ (തണ്ണിത്തോട്), കെ. ശിവപ്രസാദ് (ആറന്മുള), ജെറി മാത്യു സാം (പത്തനംതിട്ട), എസ്. ബിനു (അടൂര്‍), സഖറിയാ വര്‍ഗീസ് (പന്തളം) എന്നിവരാണ് പുതിയ ബ്ലോക്ക് പ്രസിഡന്റുമാര്‍.