നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽപ്പെട്ടു
1299287
Thursday, June 1, 2023 10:54 PM IST
കട്ടപ്പന: . നത്തുകല്ലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ അപകടത്തിൽപ്പെട്ടു. ഡ്രൈവർ കാര്യമായ പരുക്കില്ലാതെ രക്ഷപെട്ടു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അമിതവേഗതയിൽ എതിരേ വന്ന ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് വാഹനം തലകീഴായി മറിഞ്ഞത്. ഇരട്ടയാർ ഭാഗത്തുനിന്ന് എത്തിയ കാറാണ് കട്ടപ്പന ഭാഗത്തു നിന്നും എത്തിയ ബൈക്കിൽ തട്ടാതെ വെട്ടിച്ച് മാറ്റുന്നതിനിടെ അപകടത്തിൽപെട്ടത്. ഇതേത്തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റ് ഒടിയുകയും ചെയ്തു.
ഏതാനും സമയം കാറിനുള്ളിൽ കുടുങ്ങിയ നെല്ലിപ്പാറ സ്വദേശിയായ ഡ്രൈവറെ നാട്ടുകാ രാണ് രക്ഷിച്ചത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.