ചിത്ര തിളങ്ങിയെങ്കിലും ഗ്രേസ് മാർക്ക് ലഭിച്ചില്ല
1297305
Thursday, May 25, 2023 11:13 PM IST
തിരുവല്ല: പാഠ്യ, പാഠ്യേതര മേഖലകളിൽ ഒരേപോലെ തിളങ്ങി നിൽക്കുന്ന ചിത്ര സാവിത്രിക്ക് പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നഷ്ടമായത് 12 മാർക്കിന്.
തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായിരുന്നു ചിത്രാ സാവിത്രി. പഠനം മാത്രമല്ല കലാ രംഗങ്ങളിലും പാഠ്യേതര പ്രവർത്തനത്തിലും മുൻപന്തിയിലാണ് ഈ മിടുക്കി. സംസ്ഥാന കലോത്സവത്തിലും പങ്കെടുത്ത് ഗ്രേഡ് സ്വന്തമാക്കിയിരുന്നു. ക്വിസ് മത്സരങ്ങളിലടക്കം സമ്മാനങ്ങൾ കരസ്ഥമാക്കി. ഗൈഡ്സിലും അംഗമാണ്.
നാല് വിഷയങ്ങളിൽ 200ൽ 200 മാർക്കും നേടിയ ചിത്രയ്ക്ക് 1200ൽ 1188 മാർക്കാണ് ലഭിച്ചത്. ഗൈഡിലും അoഗമാണ്. 90 ശതമാനത്തിലധികം മാർക്ക് നേടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നല്‍കേണ്ടതില്ലെന്ന തീരുമാനം വന്നതോടെയാണ് ചിത്ര സാവിത്രിക്ക് മുഴുവൻ മാർക്കിനുമുള്ള അർഹത നഷ്ടപ്പെട്ടത്.