യുഡിഎഫ് കരിദിനാചരണം ഇന്ന്
1282908
Friday, March 31, 2023 11:04 PM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വർധനപ്രാബല്യത്തില് വരുന്ന ഇന്നു ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും കറുത്ത കൊടിയേന്തി യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീനും അറിയിച്ചു.
പത്തനംതിട്ട അബാന്‍ ജംഗ്ഷനില്‍ രാവിലെ 10 ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം സിവില്‍ സ്റ്റേഷന് പടിയ്ക്കല്‍ സമാപിക്കുമ്പോള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ കുര്യന് കരിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
ഗാര്‍ഹിക
പീഡനത്തിന്
യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ഗാര്‍ഹിക പീഡനത്തിന് യുവാവ് അറസ്റ്റില്‍. തിരുവല്ല കുറ്റൂര്‍ പടിഞ്ഞാറ്റ് ഓതറ കഴുപ്പുമണ്ണ് പാലനില്‍ക്കുന്നതില്‍ രതീഷാണ്് (കണ്ണന്, 37) കോയിപ്രം പോലീസിന്റെ പിടിയിലായത്. ഭാര്യ മറിയാമ്മ മാത്യുവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഭര്‍ത്താവില്‍നിന്നു നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതായി പരാതിയില്‍ പറയുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം.