ഭക്ഷ്യവസ്തുക്കളും മരുന്നുകളും എത്തിച്ച് റാന്നി ജനമൈത്രിപൊലീസ്
1282623
Thursday, March 30, 2023 10:45 PM IST
റാന്നി: കിടപ്പുരോഗിയായ വയോധികനും കുടുംബത്തിനും ഭക്ഷ്യവസ്തുക്കളും, മരുന്നുകളും എത്തിച്ച് റാന്നി ജനമൈത്രി പോലീസ് . പഴവങ്ങാടി കരിക്കുളം ഇട്ടിക്കൽ വീട്ടിൽ ദേവസ്യ (80), തങ്കമ്മ(60) എന്നിവർക്കാണ് പോലീസിന്റെ സഹായം എത്തിയത്. കിടപ്പിലായ ദേവസ്യ ഹൃദ്രോഗിയും ബധിരനുമാണ്. ഇരുവർക്കും ആഹാരത്തിനോ മരുന്നിനോ മാർഗമില്ലെന്നറിഞ്ഞപ്പോൾ, റാന്നി ജനമൈത്രി പോലീസ് എത്തിച്ചുനൽകുകയായിരുന്നു.
സാമൂഹിക പ്രവർത്തകനായ ജേക്കബ് ഐത്തല, മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ വൈസ് പ്രസിഡന്റ് ഫാ. എസ്. ബിജു എന്നിവരുടെ സഹകരണത്തോടെയാണ് സഹായങ്ങൾ ലഭ്യമാക്കിയത്. റാന്നി പോലീസ് ഇൻസ്പെക്ടർ വിനോദിന്റെ നിർദേശപ്രകാരം, ജനമൈത്രി ബീറ്റ് ഓഫീസർ അശ്വധീഷ് ആഹാര സാമഗ്രികളും മരുന്നുകളും വീട്ടിലെത്തി കൈമാറി.