15 അ​ക്ക ന​ന്പ​ർ
Wednesday, March 29, 2023 10:37 PM IST
ബ​യോ കോ​മ്പാ​ക്ട​ബി​ള്‍ ഗ്ലാ​സു​കൊ​ണ്ടു നി​ര്‍​മി​ച്ച, 12 മി​ല്ലി​മീ​റ്റ​ര്‍ നീ​ള​വും ര​ണ്ടു മി​ല്ലി​മീ​റ്റ​ര്‍ വ്യാ​സ​വും ഉ​ള്ള​തും മൃ​ഗ​ങ്ങ​ളു​ടെ തൊ​ലി​ക്ക​ടി​യി​ല്‍ നി​ക്ഷേ​പി​ക്കാ​വു​ന്ന​തും യാ​തൊ​രു​വി​ധ റി​യാ​ക്ഷ​ന്‍ ഉ​ണ്ടാ​ക്കാ​ത്ത​തു​മാ​യ ഒ​രു ഇ​ല​ക്‌​ട്രോ​ണി​ക് ചി​പ്പാ​ണ് ക​ന്നു​കാ​ലി​ക​ളി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ത്യേ​ക മൈ​ക്രോ​ചി​പ്പ് റീ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 15 അ​ക്ക തി​രി​ച്ച​റി​യ​ല്‍ ന​മ്പ​ര്‍ മ​ന​സി​ലാ​ക്കേ​ണ്ട​ത്.

ഈ ​ന​മ്പ​ര്‍ പ്ര​ത്യേ​കം ആ​വി​ഷ്‌​ക​രി​ക്കു​ന്ന സോ​ഫ്റ്റ്‌വേ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഇ-​സ​മൃ​ദ്ധ സോ​ഫ്റ്റ്‌വേറി​ല്‍ എ​ത്തു​ം. അ​തി​ലു​ള്ള വി​വ​ര​ശേ​ഖ​ര​ത്തി​ല്‍​നി​ന്നു വി​വ​ര​ങ്ങ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്കും സാ​ങ്കേ​തി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ല​ഭ്യ​മാ​ക്കാ​നും ഇ-​സ​മൃ​ദ്ധ പ​ദ്ധ​തി​പ്ര​കാ​രം വി​വ​ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്യാ​നും സാ​ധി​ക്കും.