മരം വീണ് കാര്‍ തകര്‍ന്നു
1281338
Sunday, March 26, 2023 10:56 PM IST
പത്തനംതിട്ട: ഷെഡിനു മുകളിലേക്ക് മരം കടപുഴകി വീണ് കാര്‍ തകര്‍ന്നു. പത്തനംതിട്ട - മൈലപ്ര റോഡില്‍ മോര് സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്തെ ഈറപ്ലാക്കല് ജോയ്സ് ഫിലിപ്പിന്റെ കാറാണ് തകര്‍ന്നത്. ഇന്നലെ വൈകുന്നേരം 5.30ഓടെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് മരം പിഴുത് വീണത്. വീട്ടുമുറ്റത്തെ കാര്‍ ഷെഡിനു മുകളിലായാണ് മരം വീണത്. ഷെഡ് തകര്‍ത്തു കൊണ്ട് കാറിനു മുകളിലേക്ക് മരം വീഴുകയായിരുന്നു.