വധശ്രമക്കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍
1280584
Friday, March 24, 2023 10:55 PM IST
മല്ലപ്പള്ളി: ബാറിലെ വെയ്റ്ററായ അതിഥി തൊഴിലാളിയെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടര്‍ന്ന്, യുവാവിന്റെ തലയടിച്ചുപൊട്ടിച്ച കേസില്‍ ഒരു പ്രതിയെ കൂടി കീഴ്വായ്പൂര് പോലീസ് അറസ്റ്റു ചെയ്തു. നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു.
ക്രിസ്മസ് ദിവസം വൈകുന്നേരം മല്ലപ്പള്ളിയിലെ ബാറിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. ചെങ്ങരൂര്‍ മടുക്കോലി മലന്കല്ലുങ്കല് വീട്ടില്‍ ജെറിന് ജോര്‍ജിന്റെ സുഹൃത്ത് സുമേഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
പുറമറ്റം മഠത്തുംഭാഗം തെക്കേക്കര വാലുകാലായില്‍ ആദര്‍ശ് വി. രാജിനെയാണ് കേസില്‍ പോലീസ് പിടികൂടിയത്. ഇയാളുടെ സുഹൃത്തുക്കളായ പുറമറ്റം വെള്ളിക്കുളം മാമ്പേമണ് ഒറ്റപ്ലാക്കല്‍ സോജി (24), വെള്ളികുളം കാവുങ്കല്‍ കോളനിയില്‍ ചവര്‍ണക്കാട് വിനീത് (26) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
മല്ലപ്പള്ളി ആനിക്കാട് റോഡിലൂടെ സ്കൂട്ടറില്‍ പോയ സുമേഷിനെ, അണിമപ്പടിയിലേക്കു തിരിയുന്ന ബൈപാസ് ജംഗ്ഷനു സമീപം തടഞ്ഞുനിര്‍ത്തിയ നാലുപേരടങ്ങിയ സംഘം കമ്പും കല്ലും കൊണ്ട് ആക്രമിച്ചു പരിക്കേല്പിച്ചുവെന്നാണ് കേസ്. ഇയാളുടെ തലക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റിരുന്നു. വധശ്രമത്തിനു കേസെടുത്താണ് പോലീസ് അന്വേഷണം നടത്തിയത്.
നാലുപേരാണ് കേസില്‍ പ്രതികളായുണ്ടായിരുന്നു. സിഐ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.