സ്കൂള് കെട്ടിടം ഉദ്ഘാടനം 25 ന്
1279357
Monday, March 20, 2023 10:26 PM IST
തടിയൂർ: ഗവൺമെന്റ് മോഡല് എല്പി സ്കൂളിനായി ഒരു കോടി രൂപ ചെലവഴിച്ചു നിര്മിക്കുന്ന പുതിയ സ്കൂള് കെട്ടിടത്തിന്റെ നിര്മാണോദ്ഘാടനം 25ന് രാവിലെ 10.30ന് പ്രമോദ് നാരായൺ എംഎൽഎ നിര്വഹിക്കും.
അയിരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അമ്പിളി പ്രഭാകരന് നായര് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും.
മദ്യവിരുദ്ധ
ജനകീയ മുന്നണി
ധര്ണ നടത്തി
പത്തനംതിട്ട: സംസ്ഥാന സര്ക്കാരിന്റെ മദ്യനയത്തിനെതിരേ മദ്യവിരുദ്ധ ജനകീയ മുന്നണി കളക്ടറേറ്റ് പടിക്കല് ധര്ണ നടത്തി.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും കുറയ്ക്കാന് സഹായകരമായ നിലപാട് സ്വീകരിക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ എല്ഡിഎഫ് സര്ക്കാര് മദ്യവില്പന പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളാണ് പിന്നീട് സ്വീകരിച്ചത്.
സംസ്ഥാന കോ-ഓര്ഡിനേറ്റര് റവ. ടി.ടി. സഖറിയ ധര്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്വീനര് ഫാ. സാം പി. ജോര്ജ് അധ്യക്ഷത വഹിച്ചു.
റാന്നി താലൂക്ക് പ്രസിഡന്റ് സാംകുട്ടി അയ്യക്കാവില്, റവ. ജോണ്സണ് ജോര്ജ്, റവ. അനീഷ് പി. അലക്സ്, മാത്യു ചാക്കോ കുളങ്ങര എന്നിവര് പ്രസംഗിച്ചു.