വൈദ്യുതി മുടങ്ങും
1278636
Saturday, March 18, 2023 10:34 PM IST
മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന് പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂശാരിക്കവല ഗ്യാസ്, ആനക്കുഴി, കുന്നന്താനം കിൻഫ്ര എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്നു കെഎസ്ഇബി മല്ലപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.
ആറന്മുള: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തറയിൽമുക്ക്, ഗണപതിയമ്പലം, കിഴക്കേനട, എസ്ബിഐ എന്നീ പ്രദേശങ്ങളിൽ ഇന്നു രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി മുടങ്ങുമെന്നു അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.