ഹോട്ടല്‍ ജീവനക്കാരെ വഴിയില്‍ തടഞ്ഞു മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
1266040
Wednesday, February 8, 2023 10:28 PM IST
അടൂര്‍: ബാര്‍ ഹോട്ടലിലെ ജീവനക്കാരെ മര്‍ദിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
അടൂര്‍ വൈറ്റ് പോര്‍ട്ടിക്കോ ബാറില്‍ പ്രവര്‍ത്തന സമയം കഴിഞ്ഞും മദ്യപിച്ച് ബഹളം വച്ചവരെ പുറത്താക്കിയ വിരോധത്താല്‍, സൂപ്പര്‍വൈസറെയും ജീവനക്കാരായ രണ്ടുപേരെയും കഠിന ദേഹോപദ്രവമേല്പിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ അഞ്ചിനു രാത്രി ബൈക്കുകളിലും കാറിലുമായി വീടുകളിലേക്ക് പോകുകയായിരുന്ന സൂപ്പര്‍വൈസര്‍ ബൈജുവിനെയും മറ്റ് ജീവനക്കാരുമായ ധനേഷ്, ഗൗതം എന്നിവരെയും വടി കൊണ്ടും കൈകൊണ്ടും അടിച്ചു പരിക്കേല്പിച്ചതായാണ് കേസ്. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാ ഭവനം എസ്. സൂരജ് (28), പാറക്കൂട്ടം കല്ലുവിളയില്‍ ഭാസ്കരന് (42), പാറക്കൂട്ടം ഷൈജു ഭവനം സി. ഷൈജു (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവന്ന പ്രതികളെ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടുകയായിരുന്നു.